ഉ​മ്മ​ൻ‌ ചാ​ണ്ടി​ക്ക് ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്ന് മ​രു​ന്നു​ക​ൾ എ​ത്തി​ച്ച ഓ​ർ​മ പ​ങ്കു​വ​ച്ച് റോ​ബ​ർ​ട്ട്
Wednesday, July 19, 2023 5:58 PM IST
മെ​ൽ​ബ​ൺ: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ‌ ചാ​ണ്ടി​ക്ക് അ​വ​സാ​ന​നാ​ളു​ക​ളി​ൽ ആ​വ​ശ്യ​മാ​യി​രു​ന്ന മ​രു​ന്നു​ക​ൾ ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് അ​യ​ച്ച ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് റോ​ബ​ർ​ട്ട് കു​ര്യാ​ക്കോ​സ്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ മ​രി​യ ആ​വ​ശ്യ​പ്പെ​ട്ട​ മ​രു​ന്നു​ക​ൾ ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഫാ​ർ​മ​സി​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ട്ട​ അനുഭവമാ​ണ് റോ​ബ​ർ​ട്ട് ഫേ​സ്ബു​ക്കിൽ കു​റി​ച്ച​ത്.

ഓ​സ്‌​ട്രേ​ലി​യ​ൻ മ​മ്മൂ​ട്ടി ഫാ​ൻ​സ് പ്ര​സി​ഡ​ന്‍റും മെ​ൽ​ബ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ മ​ദ​ന​ൻ ചെ​ല്ല​പ്പ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ണ് മ​രു​ന്നു​ക​ൾ ക​യ​റ്റി​വി​ട്ട​ത്.

മ​മ്മൂ​ട്ടി​യു​ടെ ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന റോ​ബ​ർ​ട്ട് ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.