മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി
Tuesday, May 30, 2023 2:42 PM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും എ​എ​പി നേ​താ​വു​മാ‌​യ മ​നീ​ഷ് സി​സോ​ദി​യ​യ്ക്ക് മ​ദ്യ​ന​യ​ക്കേ​സി​ൽ തി​രി​ച്ച​ടി. സി​സോ​ദി​യ​യു​ടെ ജാ​മ്യ​ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി.

സി​സോ​ദി​യ​യ്ക്ക് എ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ജാ​മ്യം ന​ല്‍​കി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ന​ട​പ​ടി.

ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി ദി​നേ​ശ് കു​മാ​ര്‍ ശ​ര്‍​മ്മ​യാ​ണ് ഹ​ര്‍​ജി​യി​ല്‍ വി​ധി പ​റ​ഞ്ഞ​ത്. നേ​ര​ത്തെ വാ​ദം പൂ​ര്‍​ത്തി​യാ​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​ഞ്ഞ​ത്.

ഡ​ല്‍​ഹി മ​ദ്യ​ന​യ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത സി​സോ​ദി​യ ദീ​ര്‍​ഘ​നാ​ളാ​യി ജ​യി​ലി​ല്‍ തു​ട​രു​ക​യാ​ണ്. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ കീ​ഴ്‌​ക്കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അദ്ദേഹം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.