ഡ​ൽ​ഹി​യി​ൽ ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു
Friday, May 26, 2023 12:01 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ൽ മ​റ്റൊ​രു ട്ര​ക്ക് ഇ​ടി​ച്ച് ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വെ​ല്‍​ക്കം മെ​ട്രോ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തെ ഫ്‌​ളൈ ഓ​വ​റി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ക​രോ​ൾ ബാ​ഗ് ഭാ​ഗ​ത്തേ​ക്ക് ഇ​ഷ്ടി​ക ക​യ​റ്റി വ​ന്ന ട്ര​ക്കി​ൽ മ​റ്റൊ​രു ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളാ‌​യ ര​വി, സ​തീ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.