ഡൽഹി മുൻ മന്ത്രി സത്യേന്ദര്‍ ജെയിന്‍ ജയിലില്‍ കു​ഴ​ഞ്ഞുവീ​ണു; തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി
Thursday, May 25, 2023 4:22 PM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജെ​യി​ന്‍ തി​ഹാ​ർ ജ​യി​ലി​ലെ ശു​ചി​മു​റി​യി​ല്‍ കു​ഴ​ഞ്ഞുവീ​ണ​തി​നെ​ തു​ട​ര്‍​ന്ന് ലോ​ക് നാ​യ​ക് ജ​യ്പ്ര​കാ​ശ് (എ​ല്‍​എ​ന്‍​ജെ​പി) ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ് അ​ദ്ദേ​ഹം.

ആ​ദ്യം ഡ​ല്‍​ഹി ഉ​പാ​ധ്യാ​യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ജെ​യി​നി​നെ പി​ന്നീ​ട് ശ്വ​സ​ന സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് എ​ല്‍​എ​ന്‍​ജെ​പി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ജെ​യി​നി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തെ ശു​ചി​മു​റി​യി​ല്‍ വീ​ണ​തി​നെ തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച ഡ​ല്‍​ഹി​യി​ലെ സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.


ഇ​ഡി ര​ജി​സ്റ്റ​ര്‍ ചെ​യ്ത അ​ഴി​മ​തി​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ജെ​യി​ന്‍ ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ജ​യി​ലി​ലാ​ണ്. ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ഭാ​രം 35 കി​ലോ കു​റ​ഞ്ഞ​താ​യി എ​എ​പി നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.