ന്യൂഡൽഹി: ഡൽഹിയിൽ സേവനമനുഷ്ഠിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണം ലഫ്.ഗവർണർക്ക് ഉറപ്പാക്കുന്ന ഓർഡിനൻസിനെതിരേ ജൂൺ 11നു മെഗാറാലി സംഘടിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി.
സുപ്രീംകോടതിവിധിയെയും മറികടന്നുള്ള ഓർഡൻസിലൂടെ തീരുമാനങ്ങൾ കേന്ദ്രസർക്കാർ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണെന്ന് ആം ആദ്മി ഡൽഹി കൺവീനർ ഗോപാൽ റായി കുറ്റപ്പെടുത്തി.