ഡ​ൽ​ഹി​യി​ൽ 17കാ​ര​ൻ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു
Sunday, May 7, 2023 4:08 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ത​ല​യ്ക്ക് വെ​ടി​യേ​റ്റ് 17കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. സൗ​ത്ത് ഈ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ഗോ​വി​ന്ദ്പു​രി​യി​ലെ ഹു​ക്ക ബാ​റി​ലാ​ണ് സം​ഭ​വം. കു​നാ​ൽ എ​ന്ന കൗ​മാ​ര​ക്കാ​ര​നാ​ണ് മ​രി​ച്ച​തെ​ന്നും മ​റ്റൊ​രു കൗ​മാ​ര​ക്കാ​ര​ന് പ​രി​ക്കേ​റ്റെ​ന്നും ഡ​ൽ​ഹി പൊ​ലീ​സ് അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 3.15നാ​ണ് സം​ഭ​വം. എ​ന്താ​ണ് വെ​ടി​വ​യ്പ്പി​ന് കാ​ര​ണ​മാ​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ് കൂട്ടിച്ചേർത്തു.