ഡ​ൽ​ഹി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം മേ​യ് ഏ​ഴി​ന്
Saturday, April 29, 2023 12:08 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ മൂ​ന്നാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം മേ​യ് ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ഹൗ​സ് ഖാ​സി​ലു​ള്ള സ​ഹോ​ദ​യ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും.

എ​ഡി​ജി​പി എ​സ്.​ശ്രീ​ജി​ത്ത്‌ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഡോ. ​ഡി​നു ച​ന്ദ്ര​ൻ (അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ, എ​യിം​സ്),ഷാ​ജി​മോ​ൻ.​ജെ (അ​ണ്ട​ർ സെ​ക്ര​ട്ട​റി, നോ​ർ​ക്ക), അ​ഡ്വ.ചാ​ണ്ടി ഉ​മ്മ​ൻ, അ​ഡ്വ. അ​രു​ൺ കെ.​വി, ബാ​ബു പ​ണി​ക്ക​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

ഡ​ൽ​ഹി എ​ൻ​സി​ആ​ർ മേ​ഖ​ല​ക​ളി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റും.


പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു എ​ന്ന് ഡ​ൽ​ഹി മ​ല​യാ​ളി കൂ​ട്ടാ​യ്മ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ര​മ.​എ​സ് അ​റി​യി​ച്ചു. സം​ഗ​മ സ​ദ​സി​ൽ നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ന്‍റെ പ്ര​ത്യേ​ക ഡെ​സ്ക്ക് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.