രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ലം വാ​ർ​ഷി​ക പൊ​തു​യോ​ഗം ന‌ടത്തി
Tuesday, April 11, 2023 3:25 PM IST
സുശീൽ കെ.സി
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യി​ലു​ള്ള മ​ഹാ​വീ​ർ എ​ൻ​ക്ലേ​വ് ന​സീ​ർ​പ്പു​ർ ഏ​രി​യ​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ ഉ​പാ​ധ്യ​ക്ഷ​ൻ മോ​ഹ​ന​കു​മാ​ർ, ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല പൊ​തു കാ​ര്യ​ദ​ർ​ശി യു.​ടി. പ്ര​കാ​ശ്, സം​ഘ​ട​ന കാ​ര്യ​ദ​ർ​ശി വി.​എ​സ്. സ​ജീ​വ് കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പി​ങ്ക് അ​പാ​ർ​ട്മെ​ന്‍റി​ലെ ശി​വ ശ​ക്തി അ​മ്പ​ല​ത്തി​ൽ വെ​ച്ച് ന​ട​ത്തി.

രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ 2023-24 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​സ്തു​ത യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. ഗോ​കു​ല സ​മി​തി​യി​ലേ​ക്ക്, സു​ശീ​ൽ കെ.​സി (ര​ക്ഷാ​ധി​കാ​രി), വി​നോ​ദ് വി .​എ​ൻ, സ്മി​ത അ​നീ​ഷ് (സ​ഹ ര​ക്ഷാ​ധി​കാ​രി), ധ​ന്യ വി​പി​ൻ (ബാ​ല​മി​ത്രം), ല​ഞ്ചു വി​നോ​ദ് (സ​ഹ ബാ​ല​മി​ത്രം), ര​ജി​ത രാ​മ​ച​ന്ദ്ര​ൻ (ഭ​ഗി​നി പ്ര​മു​ഖ), ജ​യ​മോ​ൾ, വി​ജ​യ​ക​ല (സ​ഹ​ഭ​ഗി​നി പ്ര​മു​ഖ) എ​ന്നി​വ​രെ​യും ഗോ​കു​ല ര​ക്ഷ​ക​ർ​തൃ സ​മി​തി​യി​യി​ലേ​ക്ക്, ശ്രീ​ജേ​ഷ് നാ​യ​ർ (അ​ധ്യ​ക്ഷ​ൻ), സി ​രാ​ജേ​ന്ദ്ര​ൻ (ഉ​പാ​ധ്യ​ക്ഷ​ൻ), മി​ഥു​ൻ മോ​ഹ​ൻ (കാ​ര്യ​ദ​ർ​ശി), പ്രി​യ രാ​ജേ​ന്ദ്ര​ൻ, അ​നീ​ഷ് കു​മാ​ർ (സ​ഹ കാ​ര്യ​ദ​ർ​ശി), ഷീ​ന രാ​ജേ​ഷ് (ഖ​ജാ​ൻ​ജി), സ​മി​തി അം​ഗ​ങ്ങ​ൾ ആ​യി മോ​ഹ​ന​കു​മാ​ർ, സി ​രാ​മ​ച​ന്ദ്ര​ൻ, മ​ധു​സൂ​ദ​ന​ൻ, സി​ന്ധു സ​തീ​ഷ്, സു​ക​ന്യ മി​ഥു​ൻ, മ​യി​ൽ‌​പീ​ലി മാ​ഗ​സി​ൻ, കൈ ​എ​ഴു​ത്ത് മാ​സി​ക എ​ന്നി​വ​യു​ടെ സം​യോ​ജ​ക​നാ​യി വി​പി​ൻ ദാ​സ്, ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം ക്ലാ​സു​ക​ളു​ടെ സം​യോ​ജ​ക​രാ​യി ര​മ മ​ധു, ഷാ​ലി സു​ശീ​ൽ എ​ന്നി​വ​രെ​യും ബാ​ല​ഗോ​കു​ലം ക​ൾ​ച​റ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ഗോ​കു​ൽ സി.​ആ​ർ, റി​തു വി​പി​ൻ , നി​ർ​മ​ൽ സി.​ആ​ർ, അ​നു​ഷ്ക എ​സ്.​നാ​യ​ർ എ​ന്നി​വ​രെ​യും ഗോ​കു​ല സ​മി​തി​യി​ലേ​ക്ക് അ​ശ്വ​ജി​ത്ത് (പ്ര​സി​ഡ​ന്‍റ്), ദ​ക്ഷ് വി​നോ​ദ് നാ​യ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ധ്രു​വ് വി​നോ​ദ് നാ​യ​ർ (സെ​ക്ര​ട്ട​റി), ആ​ർ​ജ ജാ​ൻ​വി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) നി​വേ​ദി​ത സ​ന്തോ​ഷ്‌ (ട്ര​ഷ​റ​ർ), ഹ​രി​ന​ന്ദ​ൻ എ.നാ​യ​ർ, അ​ശ്വി​ൻ, ശി​വ​ന​ന്ദ്, എ​ന്നി​വ​രെ എ​ക്സി​ക്യൂ​ടീ​വ് മെ​മ്പ​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

23ന് ​ബാ​ല​ഗോ​കു​ല​ത്തി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം ന​ട​ത്തു​വാ​നും 30ന് ​മേ​ഖ​ലാ ത​ല​ത്തി​ൽ ന​ട​ത്തു​ന്ന വി​ഷു ഗ്രാ​മോ​ത്സ​വ​ത്തി​ൽ ബാ​ല​ഗോ​കു​ല പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നും തീ​രു​മാ​നം എ​ടു​ത്തു.