ഫാ​ദ​ർ ടൈ​റ്റ​സ് ത​ട്ടാ​മ​റ്റ​ത്തി​ന് ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി
Tuesday, April 4, 2023 6:01 PM IST
റോ​ണി പ​ച്ചി​ക്ക​ര
ബ്രി​സ്ബെ​ൻ: കു​ടും​ബ ന​വീ​ക​ര​ണ കാ​രി​സ ധ്യാ​ന മേ​ഖ​ല​യി​ൽ പ്രാ​വി​ണ്യം തെ​ളി​യി​ച്ച എ​സ്‌​വി​ഡി സ​ഭാം​ഗ​വും ക​രിം​ങ്കു​ന്നം​കാ​ര​നു​മാ​യ ഫാ​ദ​ർ ടൈ​റ്റ​സ് ത​ട്ടാ​മ​റ്റ​ത്തി​ലി​ന് ഒ​സ്ട്രേ​ലി​യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ഹ​പാ​ഠി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് സ്നേ​ഹോ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

ഫെ​ബ്രു​വ​രി അ​വ​സാ​നം മെ​ൽ​ബ​ണി​ൽ എ​ത്തി​ച്ചേ​ർ​ന്ന ടൈ​റ്റ​സ​ച്ഛ​ൻ മെ​ൽ​ബ​ൺ, കാ​ൻ​ബ​റ, സി​ഡ്നി, ബ്രി​സ്ബേ​ൻ തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ധ്യാ​നം ന​ട​ത്തു​ക​യു​ണ്ടാ​യി. തി​ര​ക്കു​പി​ടി​ച്ച ദി​വ​സ​ങ്ങ​ളാ​യി​രു​ന്നി​ട്ട് കൂ​ടി സ​ഹ​പാ​ഠി​ക​ളു​ടെ​യും സു​ഹു​ത്തു​ക്ക​ളു​ടെ​യും ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​വാ​ൻ അ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തി എ​ന്ന​ത് ശ്ലാ​ഖ​നീ​യ​മാ​ണ് എ​ന്ന് ഒ​പ്പം പ​ഠി​ച്ച റോ​ണി പ​ച്ചി​ക്ക​ര ജി​ജി​മോ​ൻ കാ​രു പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

നോ​വു​കാ​ല​ത്ത് ഏ​വ​ർ​ക്കും പു​ത്ത​ൻ ഉ​ണ​ർ​വേ​കു​ന്ന പ്ര​ത്യാ​ശ നി​റ​ഞ്ഞ ധ്യാ​ന​മാ​യി​രു​ന്നു അ​ച്ച​ൻ ന​ട​ത്തി​യ​തെ​ന്ന് സ്റ്റെ​ബി ചെ​റി​യാ​ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഓ​സ്ട്രേ​ലി​യ​യ​ൽ വ​ച്ച് ക​രിം​ങ്കു​ന്നം​കാ​രാ​യ ത​ന്‍റെ പ്രി​യ​പ്പെ​ട്ട നാ​ട്ടു​കാ​രെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കാ​ണു​വാ​നും പ​രി​ച​യം പു​തു​ക്കു​വാ​നും സാ​ധി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​വാ​നാ​ണെ​ന്ന് അ​ച്ച​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ജി​ജി​മോ​ൻ കാ​രു​പ്ലാ​ക്ക​ൽ, ജി​ജോ ച​വ​റാ​ട്ട്, ഷാ​ജു​വേ​ളു​പ​റ​മ്പി​ൽ, സ​ജു ച​ക്കു​ങ്ക​ൽ, ബി​ജു മൂ​ടി​ക​ല്ലേ​ൽ, സ്റ്റെ​ബി ചെ​റി​യാ​ക്ക​ൽ ,റോ​ണി പ​ച്ചി​ക്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.