ടാ​ക്കോ ബെ​ല്ലി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​യി ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ
Tuesday, April 4, 2023 5:10 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ലെ മു​ന്‍​നി​ര മെ​ക്സി​ക്ക​ന്‍-​പ്ര​ചോ​ദി​ത റ​സ്റ്റോ​റ​ന്‍റാ​യ ടാ​ക്കോ ബെ​ല്ലി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​യി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യെ തെ​ര​ഞ്ഞെ​ടു​ത്തു.

മൈ​ക്രോ​സോ​ഫ്റ്റ് എ​ക്‌​സ്‌​ബോ​ക്‌​സു​മാ​യു​ള്ള ടാ​ക്കോ ബെ​ല്ലി​ന്‍റെ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും ഹാ​ര്‍​ദി​കി​ന്‍റെ ആ​ദ്യ കാ​മ്പ​യി​ന്‍. ടാ​ക്കോ ബെ​ല്ലി​ല്‍ നേ​രി​ട്ടോ അ​ല്ലെ​ങ്കി​ല്‍ ഡെ​ലി​വ​റി ആ​പ്പ് വ​ഴി​യോ ഓ​ര്‍​ഡ​റു​ക​ള്‍ ന​ല്‍​കാം.


ഇ​തു​വ​ഴി എ​ക്‌​സ്‌​ബോ​ക്‌​സ് എ​സ് സീ​രി​സി​ന്‍റെ 12 മാ​സ​ത്തെ ഗെ​യിം​പാ​സ് നേ​ടു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. ടാ​ക്കോ ബെ​ല്‍ പോ​ലു​ള്ള ഒ​രു സൂ​പ്പ​ര്‍ കൂ​ള്‍ ബ്രാ​ന്‍​ഡിന്‍റെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​വാൻ ക​ഴി​ഞ്ഞ​തി​ല്‍ താ​ന്‍ സ​ന്തു​ഷ്‌​ട​നാ​ണെ​ന്ന് ഹാ​ര്‍​ദി​ക് പ​റ​ഞ്ഞു.