റൈ​റ്റ്സ് ഇ​ഷ്യു​വി​ലൂ​ടെ 100 കോ​ടി സ​മാ​ഹ​രി​ച്ച് നൈ​നി​റ്റാ​ൾ ബാ​ങ്ക് ലി​മി​റ്റ​ഡ്
Tuesday, April 4, 2023 11:57 AM IST
ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ മു​ഖ്യ ഓ​ഹ​രി​യു​ട​മ​യാ​യ നൈ​നി​റ്റാ​ൾ ബാ​ങ്ക് ലി​മി​റ്റ​ഡ് (എ​ൻ​ബി​എ​ൽ) റൈ​റ്സ് ഇ​ഷ്യൂ വ​ഴി 100.00 കോ​ടി സ​മാ​ഹ​രി​ച്ചു.

നൈ​നി​റ്റാ​ൾ ബാ​ങ്കി​ന്‍റെ വ​ള​ർ​ച്ച പാ​ത​യി​ൽ ഉ​ണ്ടാ​കു​ന്ന ഭാ​വി മൂ​ല​ധ​ന ആ​വ​ശ്യ​ക​ത​ക​ൾ നി​റ​വേ​റ്റു​ന്ന​തി​നും റി​സ​ർ​വ് ബാ​ങ്ക് നി​ർ​ദേ​ശി​ക്കു​ന്ന മൂ​ല​ധ​ന പ​ര്യാ​പ്ത​ത സം​ബ​ന്ധി​ച്ച നി​യ​ന്ത്ര​ണ ആ​വ​ശ്യ​ക​ത​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും സ​മാ​ഹ​രി​ച്ച പ​ണം ഉ​പ​യോ​ഗി​ക്കു​മെ​ന്ന് നൈ​നി​റ്റാ​ൾ ബാ​ങ്ക് എം​ഡി​യും സി​ഇ​ഒ​യു​മാ​യ നി​ഖി​ൽ മോ​ഹ​ൻ പ​റ​ഞ്ഞു.

1973 മു​ത​ൽ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ നി​യ​ന്ത്രി​ക്കു​ന്ന ഒ​രു ഷെ​ഡ്യൂ​ൾ​ഡ് കൊ​മേ​ഴ്‌​സ്യ​ൽ പ്രൈ​വ​റ്റ് സെ​ക്‌​ട​ർ ബാ​ങ്കാ​ണ് നൈ​നി​റ്റാ​ൾ ബാ​ങ്ക്. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യ്ക്ക് ഇ​ന്നു​വ​രെ 98.57 ശ​ത​മാ​നം ഓ​ഹ​രി​യു​ണ്ട്.

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ (ഉ​ത്ത​രാ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി & എ​ൻ​സി​ആ​ർ, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന) സാ​ന്നി​ധ്യ​മു​ള്ള നൈ​നി​റ്റാ​ൾ ബാ​ങ്കി​ന് 168 ബ്രാ​ഞ്ചു​ക​ളു​ണ്ട്.

എ​ൻ​ബി​എ​ലി​ന്‍റെ ബി​സി​ന​സ് മാ​ർ​ച്ച് 31ന് 12,305.00 ​കോ​ടി രൂ​പ​യാ​യി​രു​ന്നു. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ബാ​ങ്കി​ന്‍റ​എ നെ​റ്റ് എ​ൻ​പി​എ 2.50%, പ്രൊ​വി​ഷ​ൻ ക​വ​റേ​ജ് അ​നു​പാ​തം 80.00%, സി​ആ​ർ​ആ​ർ 16.00 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് (ഓ​ഡി​റ്റ് ചെ​യ്യ​പ്പെ​ടാ​ത്ത​ത്).