ഇ​ന്‍​ഫാന്‍റിനോ മൂ​ന്നാം ത​വ​ണ​യും ഫി​ഫ പ്ര​സി​ഡ​ന്‍റ്
Saturday, March 18, 2023 7:27 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
സൂ​റി​ച്ച്:​ ഫി​ഫ പ്ര​സി​ഡന്‍റായി​ ജി​യാ​നി ഇ​ന്‍​ഫാന്‍റിനോ വീ​ണ്ടും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കി​ഗാ​ലി​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് 52കാ​ര​ന്‍ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ജ​ര്‍​മ​ന്‍ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ അ​ദ്ദേ​ഹ​ത്തെ സ​ജീ​വ​മാ​യി പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന് ഡി​എ​ഫ്ബി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു സ്വീ​ഡി​ഷ്, നോ​ര്‍​വീ​ജി​യ​ന്‍ അ​സോ​സി​യേ​ഷ​നു​ക​ളെ​പ്പോ​ലെ ജ​ര്‍​മ്മ​ന്‍ ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​നും ഇ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ചി​ല്ല​ങ്കി​ലും മൂ​ന്നാം ത​വ​ണ​യും പ്ര​സി​ഡ​ന്‍റാ​യി.

മു​ന്‍ ​പ്ര​സി​ഡ​ന്‍റ് സെ​പ് ജോ​സ​ഫ് ബ്ലാ​റ്റ​റി​നെ​തി​രെ ന​ട​ന്ന അ​ഴി​മ​തി​യാ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് ബ്ളാ​റ്റ​ര്‍ രാ​ജി​വെ​യ്ക്കു​ക​യും തു​ട​ര്‍​ന്ന് 2016 ലാ​ണ് ഇ​ന്‍​ഫാ​ന്‍റിനോ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

ഫി​ഫ​യു​ടെ 211 ദേ​ശീ​യ അ​സോ​സി​യേ​ഷ​നു​ക​ളി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ​യും പി​ന്തു​ണ ഇ​ന്‍​ഫാ​ന്റി​നോ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നു. 2027 വ​രെ​യാ​ണ് കാ​ലാ​വ​ധി.

സാ​മ്പ​ത്തി​ക വി​ജ​യ​ത്തെ ഇ​ന്‍​ഫാ​ന്‍റിനോ പ്ര​ശം​സി​ച്ചു

2016ന്‍റെ ​തു​ട​ക്ക​ത്തി​ല്‍ ജോ​സ​ഫ് ബ്ലാ​റ്റ​റു​ടെ ചു​മ​ത​ല ഇ​ന്‍​ഫാ​ന്‍റിനോ ഏ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക അ​സോ​സി​യേ​ഷ​ന്‍ മി​ക​ച്ച സാ​മ്പ​ത്തി​ക വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്. ഫി​ഫ​യു​ടെ പ​ണം നി​ങ്ങ​ളു​ടെ പ​ണ​മാ​ണ്," ഇ​ന്‍​ഫാ​ന്റി​നോ കോ​ണ്‍​ഗ്ര​സി​ല്‍ ആ​വ​ര്‍​ത്തി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ്, അ​ദ്ദേ​ഹം സ്വ​ന്തം ഗു​ണ​ങ്ങ​ളെ എ​ടു​ത്തു പ​റ​യു​ക​യും ചെ​യ്തു.

2026 ഓ​ടെ കു​റ​ഞ്ഞ​ത് പ​തി​നൊ​ന്ന് ബി​ല്യ​ണ്‍ യു​എ​സ് ഡോ​ള​റെ​ങ്കി​ലും വ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്നു, ഭൂ​രി​ഭാ​ഗം പ​ണ​വും അ​സോ​സി​യേ​ഷ​നു​ക​ള്‍​ക്ക് കൈ​മാ​റും. ലാ​ഭ​വി​ഹി​തം ഏ​ഴി​ര​ട്ടി​യാ​യി വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.