ന്യൂഡൽഹി: ആർ. കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഔസേഫ് പിതാവിന്റെ തിരുന്നാൾ മാർച്ച് 19 ഞായറാഴ്ച രാവിലെ 11ന് സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടക്കുന്നതാണ്.
ആഘോഷമായ ദിവ്യബലിക്കു റവ .ഫാ. ഡേവിസ് കള്ളിയത്തു പറമ്പിൽ കാർമികത്വം വഹിക്കും. രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച, പിതൃവേദി അംഗങ്ങളുടെ കാഴ്ച സമർപ്പണം, നേർച്ച വിതരണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.