ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് പ്രസിഡന്‍റ്
Sunday, February 12, 2023 4:11 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡല്‍ഹി: : നോര്‍ത്ത് വെസ്റ്റ് ഇന്ത്യ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ (എന്‍.ഡബ്യു.ഐ.സി.സി.) പ്രസിഡന്‍റായി മലങ്കര ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് തെരഞ്ഞെടുക്കപ്പെട്ടു.

ക്രൈസ്തവസഭകളുടെ ദേശീയ സംഘടനയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സ് ഇന്‍ ഇന്ത്യയുടെ (എന്‍.സി.സി.ഐ.) ഭാഗമായി, വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ സഭകളുടെ കൂട്ടായ്മയാണിത്.

മൂന്നുവര്‍ഷമാണ് കാലാവധി. മെത്രാപ്പൊലീത്തയെ ഡല്‍ഹി ഭദ്രാസന കൗണ്‍സിലും വൈദികസംഘവും ഇടവകകളും അനുമോദിച്ചു.