സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
Tuesday, February 7, 2023 12:14 PM IST
പി.എൻ. ഷാജി
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് ദ്വാരകയിലെ ശ്രീനാരായണ കേന്ദ്രയുടെ ആത്മീയ സമുച്ചയത്തിൽ മെഗാ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ജനറൽ ഫിസിഷ്യൻ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, ഇസിജി, ദന്ത-നേത്ര പരിശോധന തുടങ്ങിയവ സൗജന്യമായി പരിശോധിക്കുവാൻ സൗകര്യം ഒരുക്കിയ ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു.

ശ്രീനാരായണ കേന്ദ്ര പ്രസിഡന്‍റ് അശോകൻ, വൈസ് പ്രസിഡന്‍റ് ജി ശിവശങ്കരൻ, ജനറൽ സെക്രട്ടറി എൻ ജയദേവൻ, അഡീഷണൽ ജനറൽ സെക്രട്ടറി അഡ്വ ഷൈൻ, ട്രഷറർ കെ സുന്ദരേശൻ, നിർവാഹക സമിതി അംഗങ്ങളായ അഡ്വ ഭാർഗവൻ, കെഎൻ കുമാരൻ, ജി തുളസിധരൻ, ജയപ്രകാശ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.