സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി അന്തരിച്ചു
Friday, February 3, 2023 3:12 PM IST
ഗാസിയാബാദ്: ശാന്തിധാം പ്രോവിൻസ് അംഗം സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി (75 ) വ്യാഴാഴ്ച അന്തരിച്ചു. മാർ. വിൻസെന്‍റ് നെല്ലായി പറമ്പിലെന്‍റെ കാർമികത്വത്തിൽ (ബിജ്നോർ രൂപതാ അധ്യക്ഷൻ ) ഗാസിയാബാദ് പ്രൊവിൻഷ്യൽ ഹൗസിൽ സംസ്കാരം നടത്തി.

രാജ്കോട്ട്, ബിജിനോർ, അടിലാബാദ്, അങ്കമാലി -എറണാകുളം, ജമ്മു എന്നീ രൂപതകളിൽ ഏറെ നാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്.പരേതനായ താമരച്ചാൽ പൈലി, അന്നം ദമ്പതികളുടെ നാലാമത്തെ മകളാണ്.

അന്ന കുട്ടി, പരേതരായ ഏലിക്കുട്ടി, സിസ്റ്റർ സിൽവസ്റ്റർ എസ് ഡി, മറിയക്കുട്ടി എന്നിവർ സഹോദരങ്ങളാണ്.