വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സ് വി​ന്‍റ​ർ പാ​ർ​ട്ടി ഫെ​ബ്രു​വ​രി 12ന്
Tuesday, January 31, 2023 7:01 AM IST
ജെ​യ്സ​ണ്‍ കി​ഴ​ക്കേ​യി​ൽ
ഡ​ബ്ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സ് ഒ​രു​ക്കു​ന്ന വി​ന്‍റ​ർ പാ​ർ​ട്ടി ഫെ​ബ്രു​വ​രി 12 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4 മു​ത​ൽ ബ്ലാ​ഞ്ചാ​ർ​ട്സ്ടൗ​ണ്‍ ക്ലോ​ണി​യി​ലു​ള്ള ഗ്രാ​സ് ഹൂ​പ്പ​ർ ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ടും.

2008 മു​ത​ൽ അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ നി​റ​സാ​ന്നി​ധ്യ​മാ​യ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​ണ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ. ഇ​ന്ന് 56 ൽ ​പ​രം രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സം​ഘ​ട​ന​യാ​ണ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ. അ​യ​ർ​ല​ൻ​ഡ്് പ്രോ​വി​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​ന്ന ആ​ളു​ക​ളു​ടെ ഒ​ത്തു​ചേ​ര​ലാ​ണ് ഫാ​മി​ലി ആ​ൻ​ഡ് ഫ്ര​ണ്ട്സ് വി​ന്‍റ​ർ പാ​ർ​ട്ടി​യി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ഈ ​ഒ​ത്തു ചേ​ര​ലി​ലേ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​യ​ർ​ല​ൻ​ഡ് പ്രോ​വി​ൻ​സ് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഏ​വ​രേ​യും സം​ഘ​ട​ന​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
0870557783
0872365378
0862647183
0876694305