മാ​ലോ​ദോ 2023 : ഛത്ത​ർ​പൂ​ർ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് പ​ള്ളി ചാ​ന്പ്യ​ന്മാർ
Tuesday, January 17, 2023 3:49 AM IST
ന്യൂ​ഡ​ൽ​ഹി: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​ഡ​ൽ​ഹി സെ​ന്‍റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്ത​പ്പെ​ട്ട ക്രി​സ്മ​സ് , പു​തു​വ​ത്സ​ര ആ​ഘോ​ഷ​മാ​യ "തി​രു​പ്പി​റ​വി (മൗ​ലോ​ദോ)-2023' സ​മ്മേ​ള​നം മ​ല​യാ​ള മ​നോ​ര​മ ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫ് നി​ഷ പു​രു​ഷോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ബെ​ന്നി ഏ​ബ്രാ​ഹാം കോ​ർ എ​പ്പി​സ്കോ​പ്പാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മ​ർ​ത്ത മ​റി​യം സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​സ​ഖ​റി​യ പൂ​വ​ത്തി​ങ്ക​ൽ, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി ഫാ. ​യേ​ശു​ദാ​സ് ക​ല്ലം​പൊ​റ്റ ഒ​ഐ​സി, സ​മാ​ജം സെ​ക്ര​ട്ട​റി മി​നി ജോ​ണ്‍​സ​ണ്‍, ട്ര​സ്റ്റീ ഫി​റ്റ്സി ബി​ജു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഡ​ൽ​ഹി മേ​ഖ​ല​യി​ലെ എ​ല്ലാ വൈ​ദീ​ക​രും, വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. തു​ട​ർ​ന്നു ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി ഛത്ത​ർ​പൂ​ർ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ പ​ള്ളി ചാ​ന്പ്യ​ന്മാരാ​യി. വി​ജ​യി​ക​ൾ​ക്ക് ബെ​ന്നി ഏ​ബ്രാ​ഹാം കോ​ർ എ​പ്പി​സ്കോ​പ്പാ ട്രോ​ഫി സ​മ്മാ​നി​ച്ചു. ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ, കി​ങ്സ് വേ ​ക്യാ​ന്പ് സെ​ന്‍റ് തോ​മ​സ് പ​ള്ളി, ഛത്ത​ർ​പൂ​ർ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് പ​ള്ളി യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഫാ ​യേ​ശു​ദാ​സ് ക​ല്ലം​പൊ​റ്റ ഛക​ഇ ക്വി​സ് മാ​സ്റ്റ​റാ​യി​രു​ന്നു. കേ​ര​ള ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​വി​ധ രു​ചി കൂ​ട്ടു​ക​ളു​മാ​യി ഫു​ഡ് ഫെ​സ്റ്റി​വ​ലും ഇ​തോ​ടൊ​പ്പം ന​ട​ത്ത​പ്പെ​ട്ടു.