ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്രം മ​ക​ര​വി​ള​ക്കി​ന് അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു
Saturday, December 31, 2022 2:57 AM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം: സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്രം മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു. 2023 ജ​നു​വ​രി 1 ഞാ​യ​ർ മു​ത​ൽ ജ​നു​വ​രി 15 (1198 മ​ക​രം 1) ഞാ​യ​ർ വ​രെ ദൈ​നം​ദി​ന പൂ​ജ​ക​ളോ​ടൊ​പ്പം വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ണ്ടാ​വും.

ദി​വ​സ​വും 6ന് ​ന​ട തു​റ​ക്കും. അ​ഭി​ഷേ​കം, മ​ല​ർ നി​വേ​ദ്യം, അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മം, നി​ത്യ പൂ​ജ എ​ന്നി​വ​യും വൈ​കു​ന്നേ​രം 5.30-ന് ​ന​ട തു​റ​ക്കും. ആ​റി​ന് മ​ഹാ ദീ​പാ​രാ​ധ​ന, ദീ​പ​ക്കാ​ഴ്ച, നാ​മാ​ർ​ച്ച​ന, 8ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ക്കും. തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണ​വും ല​ഘു ഭ​ക്ഷ​ണ​വും ഉ​ണ്ടാ​വും.