ന്യൂഡൽഹി: വ്യവസായ പ്രമുഖരായ ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കന്പിനീസിന്റെ 473-ാമത് ശാഖ രാജസ്ഥാനിലെ ഭിവാഡിയിൽ ഡിസംബർ 12-ന് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.
ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിഗിരി ആശ്രമം ന്യൂഡൽഹി സോണൽ മേധാവി ജനനി പൂജ ജ്ഞാന തപസ്വിനി ഉദ്ഘാടനകർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് ജനറൽ മാനേജർ ടോണി കണ്ണന്പുഴ ജോണി സ്വാഗതവും വെസ്റ്റേണ്‍ ഗ്രൂപ്പ് ഓഫ് കന്പനീസിന്റെ മാനേജിങ് ഡയറക്ടർ കെആർ മനോജ് ആദ്യ ചിട്ടിയുടെ വരിക്കാരനാവുകയും ചെയ്തു. ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്, ഫാ. സുമോദ്, ബ്രഹ്മചാരി ജീവരാജ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഭാരവാഹികൾ, ഭിവാഡി മലയാളി സമാജം ഭാരവാഹികൾ, ഭിവാഡി അയ്യപ്പ സേവാ സമിതി അംഗങ്ങൾ, ഭിവാഡിയിലെ വിവിധ അസോസിയേഷൻ ഭാരവാഹികൾ, വ്യവസായ പ്രമുഖർ തുടങ്ങി നൂറുക്കണക്കിനു പേർ പങ്കെടുത്തു. ചടങ്ങിൽ ശാഖാ മാനേജർ എൻപി ജിതേഷ് കുമാർ കൃതജ്ഞത പറഞ്ഞു.