ഡോ. ​ആ​ന്‍റ​ണി തോ​മ​സ് അ​നു​സ്മ​ര​ണ​വും അ​ന്ന​ദാ​ന​വും സം​ഘ​ടി​പ്പി​ച്ചു
Sunday, December 4, 2022 7:08 AM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ന​ഗ​ര​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​മേ​കി​യ ഡോ. ​ആ​ൻ​റ​ണി തോ​മ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം അ​ദ്ദേ​ഹ​ത്തി​ന്‍റെ 41-ാം ച​ര​മ ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗ​വും അ​ന്ന​ദാ​ന​വും ന​ട​ത്ത​പ്പെ​ട്ടു.

ആ​ല​പ്പു​ഴ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കി​ഴ​ക്കി​ന്‍റെ വെ​നീ​സാ​ണ് വ​സ​ന്ത് കു​ഞ്ചി​ലെ നി​ർ​മ്മ​ൽ ജ്യോ​തി ആ​ശ്ര​മ​ത്തി​ലെ​ത്തി അ​വി​ടു​ത്തെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ആ​ല​പ്പു​ഴ കൂ​ട്ടാ​യ്മ​യി​ലെ നി​ര​വ​ധി വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ഡോ. ​ആ​ൻ​റ​ണി തോ​മ​സി​ന്‍റെ ഭ​വ​ന​സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി​യാ​ണ് കി​ഴ​ക്കി​ന്‍റെ വെ​നീ​സ് പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞ​ത്.