ഗുഡ്ഗാവ് ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ മണ്ഡല പൂജ ഞായറാഴ്ച
Saturday, November 26, 2022 12:13 PM IST
പി.എൻ. ഷാജി
ന്യൂഡൽഹി: ഗുഡ്ഗാവ് സെക്ടർ-21 ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ ഞായറാഴ്ച്ച രാവിലെ ആറു മുതൽ ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ-കാപ്പസ് ഹേഡാ ഏരിയയുടെ ആഭിമുഖ്യത്തിൽ മണ്ഡല പൂജാ മഹോത്സവം അരങ്ങേറും.

ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.

മലർ നിവേദ്യം, അഷ്ടാഭിഷേകം, ഉഷഃപൂജ, ലഘു ഭക്ഷണം, 10.30 മുതൽ ലക്ഷ്മി നഗർ ശ്രീവിനായക ഭജന സമിതിയുടെ ഭജന, ഉച്ചപൂജ, 1.30 മുതൽ അന്നദാനം തുടങ്ങിയവയാണ് ഉച്ചവരെയുള്ള പരിപാടികൾ.

വൈകുന്നേരം 5.30-നു നട തുറക്കും, 6-ന് മഹാ ദീപാരാധന, ദീപക്കാഴ്ച്ച, 6.30-ന് ജി ഡി ക്ലാസിക്കൽ ഡാൻസ് ഗ്രൂപ്പിന്‍റെ ശാസ്ത്രീയ നൃത്തം. അത്താഴ പൂജക്കു ശേഷം ഹരിവരാസനം പാടി നട അടക്കും. തുടർന്ന് പ്രസാദ വിതരണവും അന്നദാനവും ഉണ്ടാവും.

ഡിഎംഎ മഹിപാൽപൂർ-കാപ്പസ് ഹേഡാ ഏരിയ ചെയർമാൻ ഡോ ടിഎം ചെറിയാൻ, സെക്രട്ടറി പ്രദീപ് ജി കുറുപ്പ്, ശ്രീധർമ്മ ശാസ്‌താ ക്ഷേത്ര പ്രസിഡന്റ് പ്രേംസൺ, സെക്രട്ടറി എംകെ നായർ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.

കുടുതൽ വിവരങ്ങൾക്ക് 0124-4004479, 9313533666 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.