ഡിഎംഎയുടെ 27-ാമത് ശാഖാ രൂപീകരണം: താൽക്കാലിക കമ്മിറ്റി യോഗം ഞായറാഴ്ച്ച
Saturday, November 26, 2022 12:08 PM IST
പി.എന്
ന്യൂഡൽഹി : ഡൽഹി മലയാളി അസോസിയേഷന്‍റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ എല്ലാ ഡൽഹി മലയാളികളിലും എത്തിക്കുന്നതിന്‍റെ ഭാഗമായി ഡിഎംഎയുടെ 27-ാമത് ശാഖ രൂപീകരിക്കുന്നു. മായാപുരി, ഹരിനഗർ, സുഭാഷ് നഗർ, മായാ എൻക്ലേവ്, നാരായണാ തുടങ്ങിയ പ്രദേശങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ശാഖയാണ് പ്രവർത്തന സജ്ജമാകുന്നത്.

നവംബർ 27 ഞായറാഴ്ച്ച രാവിലെ 11:45-ന് മായാപുരി ഹരി എൻക്ലേവിലെ സ്വർഗാശ്രം മന്ദിറിനടുത്തുള്ള ഫ്രണ്ടിയർ ഭവനിൽ ഡിഎംഎയുടെ ഭരണ ഘടന അനുശാസിക്കുന്ന അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള യോഗം ചേരും. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് കെജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി കെജെ ടോണി തുടങ്ങിയവർ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് സി എൻ രാജനുമായി 9810083438 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.