ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ പത്താം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അശോക് വിഹാർ മൗണ്ട് ഫോർട്ട് സ്കൂളിൽ നടത്തപ്പെട്ട ചടങ്ങുകളിൽ ഗോവ ഗവർണർ ശ്രീധരൻ പിള്ള മുഖ്യാതിഥിയായി.
വത്തിക്കാൻ സ്ഥാനപതിയുടെ പ്രതിനിധി, ഡൽഹി അതിരൂപത ആർച്ച്ബിഷപ് അനിൽ കൂട്ടോ, ഗുരുഗ്രം സീറോ മലങ്കര ബിഷപ്പ് തോമസ് അന്തോണിയോസ്, വാസിപ്പൂർ മേഖല എംഎൽഎ, കൗണ്‍സിലർ തുടങ്ങി മറ്റനേകം സാമൂഹിക പങ്കെടുത്തു. രൂപതയിലെ എല്ലാ വൈദികരും സന്യസ്ഥരും 3600 ഓളം വിശ്വാസികളും പങ്കു ചേർന്നു. പ്രസ്തുത ചടങ്ങിൽ രൂപതയുടെ നിയമാവലിയുടെയും, സുവീനിയറിന്റെയും പ്രകാശനം നടന്നു. തുടർന്ന് നടന്ന വചന ശുശ്രൂഷയ്ക്ക് ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടർ റവ. ഫാ. ജോസഫ് വലിയവീട്ടിൽ നേതൃത്വം നൽകി.