ന്യൂഡൽഹി: ഫരീദാബാദ് രൂപത ദശവാർഷികത്തിന്റെ ഭാഗമായി ഡിഎസ്വൈഎം നേതൃത്വത്തിൽ ഒക്ടോബർ 10 ഞായറാഴ്ച രാവിലെ 10ന് ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ വച്ച് രക്തദാനം സംഘടിപ്പിച്ചു.
ഡൽഹിയിലെ വിവിധ സീറോമലബാർ ദേവാലയങ്ങളിലെ യുവജനങ്ങൾ പങ്കെടുത്ത പരിപാടി അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എയിംസ് ഡൽഹിയുമായി സഹകരിച്ചാണ് രക്തദാനം സംഘടിപ്പിച്ചത്.