രക്തദാനവും കേശദാനവും സംഘടിപ്പിക്കുന്നു
Friday, October 7, 2022 11:32 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: ഫരീദാബാദ് രൂപത ഡി എസ് വൈ എം നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ പത്തിനു ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ വച്ച് രക്തദാനവും കേശദാനവും സംഘടിപ്പിക്കുന്നു.

ഡൽഹിയിലെ വിവിധ സീറോമലബാർ ദേവാലയങ്ങളിലെ യുവജനങ്ങൾ പങ്കെടുക്കുന്ന പരിപാടി അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നതാണ്. രക്തദാനം എയിംസ് ഡൽഹിയുമായി സഹകരിച്ചും കേശദാനം സർഗക്ഷേത്ര എൻജിഒയുമായി സഹകരിച്ചും ആണ് ഒരുക്കിയിരിക്കുന്നത്.