ന്യൂഡൽഹി: യാക്കോബായ സഭ എംജെഎസ്എസ്എ ഡൽഹി ഭദ്രാസന സണ്‍ഡേ സ്കൂൾ കുട്ടികളുടെ ഈ വർഷത്തെ ഭദ്രാസന തല ബാലകലോത്സവം ന്യൂഡൽഹി സെന്റ് പീറ്റേഴ്സ് പത്രിയർക്ക കത്തീഡ്രൽ ദേവാലയത്തിൽ വച്ചു ഒക്ടോബർ 5 ബുധനാഴ്ച നടത്തപ്പെടുന്നു. രാവിലെ 9.30 ന് ഡൽഹി ഭദ്രാസന സെക്രട്ടറി വന്ദ്യ. ബെന്നി ഏബ്രഹാം കോർ എപ്പിസ്കോപ്പ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.
യാക്കോബായ സഭയുടെ ഡൽഹിയി മേഖലയിലെ വിവിധ ദേവാലയങ്ങളിൽ യൂണിറ്റ് തലത്തിൽ ഒന്നും, രണ്ടും സ്ഥാനത്തിൽ വിജയിച്ച കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ കുട്ടികൾ മൂന്നു വേദികളിലായി ഒരേസമയം മത്സരം നടക്കും. വൈദീകരും നൂറുകണക്കിന് കുട്ടികളും, അധ്യാപകരും, മാതാപിതാക്കളും പങ്കെടുക്കും. വ്യക്തിഗത ചാന്പ്യന്മാർക്കും, ഓവറോൾ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവർക്കും ട്രോഫികൾ സമ്മാനിക്കും.