മലയാളീസ് വെൽഫെയർ അസോസിയേഷൻ അയാ നഗർ, നയി ദില്ലി 25 ന്‍റെ നിറവിൽ
Friday, September 23, 2022 10:16 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ ഒരു കൊച്ചു ഗ്രാമമായ ആയാ നഗറിൽ കുടിയേറിയ രണ്ട് മൂന്ന് കുടുംബാംഗങ്ങൾ 1995 ൽ ഉരുത്തിരിഞ്ഞ ആശയമാണ്, ഇന്ന് സ്വന്തമായ 420 ഗജം സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ഛയത്തോട് കൂടി നിലകൊള്ളുന്ന ആയാനഗറിലെ മലയാളീസ് വെൽഫെയർ അസോസിയേഷൻ. ഇന്ന് 100 കുടുംബങ്ങളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്.

1998 മാണ്ട് ജൂൺ മാസം നാലാം തീയതി ഔദ്യോഗികമായി നിലവിൽ വന്ന ഈ അസോസിയേഷൻ മലയാളി തനിമയെ മുറുകെ പിടിച്ച് ജാതി മത ഭേതമന്യേ നടത്തിവരുന്ന പല കാരുണ്യ പ്രവർത്തനങ്ങളും, ഉത്സവ ആഘോഷങ്ങളും, പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കലും എല്ലാം ഇന്ന് രജതജൂബിലിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. പ്രളയ മഹാമാരി സമയങ്ങളിൽ ജന്മ നാട്ടിലും ഈ കൂട്ടായ്മ നാട്ടുകാർക്ക് കൈതങ്ങാകുവാൻ മുൻകൈയ്യെടുത്ത് പ്രവർത്തിച്ചിരുന്നു.

24 കഴിഞ്ഞ് 25 ൽ പ്രവേശിച്ച്, 2023 ജൂൺ മാസം 25 തികയുന്ന ഈ ചെറിയ കൂട്ടായ്മ, രജതജൂബിലി വിപുലമായി ആഘോഷിക്കുവാൻ തയ്യാറെടുക്കുകയാണ്. ഇതിൻ്റ തുടക്കമായി ഈ വർഷത്തെ ഓണാഘോഷം ഈ മാസം 24, ശനിയാഴ്ച വൈകിട്ട് അസോസിയേഷൻ സമുച്ഛയത്തിൽ വിവിധ കലാപരിപാടികൾ, മുതിർന്ന പൗരന്മാരെ ആദരിക്കൽ, 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള അവാർഡ് ദാനം, ഓണസദ്യ എന്നീ ചടങ്ങുകളോടെ നടത്തപ്പെടും.