നജഫ് ഗഡ്‌ ക്ഷേത്രത്തിന് പുതിയ ഭാരവാഹികൾ
Monday, September 19, 2022 9:49 PM IST
പി.എൻ. ഷാജി
ന്യൂഡൽഹി: നജഫ് ഗഡ്‌ ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിന് പുതിയ ഭാരവാഹികൾ. സെപ്റ്റംബർ 18-നു നടന്ന വാർഷിക പൊതുയോഗത്തിലാണ് അടുത്ത രണ്ടു വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

പ്രസിഡന്റ് ആർ പൊന്നപ്പൻ പിള്ള, വൈസ് പ്രസിഡന്റ്മാർ കെജി സുനിൽ, വികെഎസ് നായർ, ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, ജോയിൻ്റ് സെക്രട്ടറിമാർ മധുസൂദനൻ, അനിൽ കുമാർ, ട്രെഷറർ അനീഷ് കുമാർ, ജോയിന്റ് ട്രെഷറർ സാബു, ഇന്റെർണൽ ഓഡിറ്റർ ഇഡി അശോകൻ എന്നിവരാണ് പുതിയ ഭാരവാഹികൾ.

കൂടാതെ നിർവ്വാഹക സമിതി അംഗങ്ങളായി പിഎൻ ഷാജി, വൈശാഖ്, വിജയപ്രസാദ്, പ്രദീപ്, തുളസി, ലതാ നായർ, ജോഷി, ഇജെ ഷാജി, വാസുദേവൻ, ഗോപകുമാർ, ചന്ദ്രമോഹൻ എന്നിവരെയും തെരെഞ്ഞെടുത്തു. ഇകെ ശശിധരൻ, എസ് ഗണേശൻ എന്നിവരായിരുന്നു വരണാധികാരികൾ.