ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം
Monday, September 19, 2022 6:32 PM IST
പി.എൻ. ഷാജി
ന്യൂഡൽഹി: ഡൽഹി ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ. 95-ാമത് ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം 2022 സെപ്റ്റംബർ 21 ബുധനാഴ്ച രാവിലെ ഒന്പതിന് ദ്വാരക സെക്ടർ 7-ലെ ഗുരു സന്നിധിയിൽ ആചരിക്കും.

ഗുരു പൂജയോടെ ആരംഭം കുറിക്കുന്ന ദിനാചരണത്തിൽ ദൈവ ദശകം, ഗുരു ഭാഗവത പാരായണം, ഭജന തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 12.30 മുതൽ പ്രസാദ വിതരണവും ഉണ്ടാവും.

ശ്രീനാരായണ ഗുരുദേവ ഭക്തരും അഭ്യുദയകാംക്ഷികളും സമയത്തു തന്നെ എത്തിച്ചേരണമെന്ന് ജനറൽ സെക്രട്ടറി എൻ ജയദേവൻ അറിയിച്ചു.

കൂടുത വിവരങ്ങൾക്ക് 9350148717, 9868921191 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.