ശ്രീനാ​രാ​യ​ണ ഗു​രു​ജ​യ​ന്തി ആ​ഘോ​ഷം
Saturday, September 10, 2022 12:17 AM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: 168-ാമ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു ജ​യ​ന്തി ആ​ഘോ​ഷം സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 മു​ത​ൽ ദ്വാ​ര​ക​യി​ലെ ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

ര​മേ​ഷ് ബി​ദൂ​രി എം.​പി മു​ഖ്യാ​തി​ഥ​യാ​യി​രി​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ശ്ഷ്ടാ​തി​ഥി​ക​ളാ​യി ശ്രീ​നി​വാ​സ​ൻ ത​ന്പു​രാ​ൻ, മ​നു​വേ​ൽ മെ​ഴു​ക​നാ​ൽ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, കെ ​ആ​ർ മ​നോ​ജ് തു​ട​ങ്ങി​യ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്. പ്ര​സ്തു​ത ച​ട​ങ്ങി​ൽ ബീ​ന ബാ​ബു റാ​മി​നെ​യും മു​തി​ർ​ന്ന അം​ഗ​മാ​യ എ ​കെ. പീ​താം​ബ​ര​ൻ അ​വ​ർ​ക​ളേ​യും ആ​ദ​രി​ക്കു​ന്ന​താ​ണ്. തു​ട​ർ​ന്ന് അ​നി​ത ബാ​ബു​വും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തം, എ​സ്എ​ൻ​ഡി​പി ഉ​ത്തം ന​ഗ​ർ ശാ​ഖ​യി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ പ​രി​പാ​ടി​ക​ളും ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള അ​വാ​ർ​ഡു വി​ത​ര​ണ​ത്തി​നു​ശേ​ഷം ച​ത​യ​വി​രു​ന്നും (ഓ​ണ സ​ദ്യ) ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.