ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ വാർഷിക ഉപന്യാസ രചനാ മത്സരം നടത്തി
Wednesday, August 24, 2022 11:46 AM IST
പി.എൻ. ഷാജി
ന്യൂഡൽഹി : ഇളയവർക്കും മുതിർന്നവർക്കുമായുള്ള രണ്ടു ശ്രേണികളിലായി നടത്തിയ ശ്രീനാരായണ കേന്ദ്രയുടെ വാർഷിക ഉപന്യാസ രചനാ മത്സരത്തിൽ അഞ്ഞൂറിൽപ്പരം സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളുകൾക്കുള്ള ഡോ എംആർ ബാബുറാം മെമ്മോറിയൽ എവർ റോളിങ്‌ ട്രോഫി വികാസ്‌പുരി കേരള സ്കൂൾ കരസ്ഥമാക്കി.

ഏഴു സ്‌കൂളുകളിലായി നടന്ന മത്സരങ്ങളിൽ വികാസ്പുരി കേരള സ്കൂളിലെ ചടങ്ങിന്‍റെ ഉദ്ഘാടനം പ്രിൻസിപ്പൽ ജയന്തി ആർ ചന്ദ്രൻ, ശ്രീനാരായണ കേന്ദ്ര വൈസ് പ്രസിഡന്‍റ് ജി ശിവശങ്കരൻ, ട്രഷറർ കെ സുന്ദരേശൻ, ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രക്കമ്മിറ്റി അംഗം ആർഎംഎസ് നായർ, എസ്എൻഡിപി ഡൽഹി യൂണിയൻ ബോർഡ് അംഗം പ്രകാശ്, എ ആർ സോമൻ, എസ്എൻഡിപി വികാസ്പുരി ശാഖ സെക്രട്ടറി സിജു, നജഫ് ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രം ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്‌കൂൾ മാനേജർ രാജഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.

കാനിംഗ് റോഡ് കേരള സ്കൂളിൽ പ്രിൻസിപ്പൽ ഹരികുമാർ, ശ്രീനാരായണ കേന്ദ്രയുടെ ജനറൽ സെക്രട്ടറി എൻ ജയദേവൻ എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്ര പ്രസിഡന്റ് എൻ അശോകൻ ഉദ്ഘാടനം ചെയ്തു.

മയൂർ വിഹാർ ഫേസ്-3 കേരളാ സ്‌കൂളിൽ പ്രിൻസിപ്പാൾ എം എൽ ഭോജൻ, ബിന്ദു ലാൽജി എന്നിവരുടെ സാന്നിധ്യത്തിൽ ലത നന്ദകുമാർ ഉത്ഘാടനം ചെയ്തു.

ആന്ധ്രാ സ്‌കൂളിലും സർവോദയ സ്‌കൂളിലും ഡൽഹി മലയാളി അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി സി ചന്ദ്രൻ, ജി തുളസീധരൻ, എം പ്രകാശ്, വിനോദ് കല്ലേത്ത് എന്നിവരോടൊപ്പം നിർവാഹക സമിതി അംഗം കെ എൻ കുമാരൻ ഉത്‌ഘാടനം നിർവഹിച്ചു.

വിസ്‌ഡം പബ്ലിക് സ്‌കൂളിൽ പ്രിൻസിപ്പാൾ കെപിഎച്ച് ആചാരി മത്സരം ഉത്‌ഘാടനംചെയ്‌തു. വാസവൻ കുന്നപ്പറ്റാ, ബിപിഡി കേരളയുടെ അനിൽ ടി കെ എന്നിവരും പങ്കെടുത്തു.

ശ്രീനാരായണ കേന്ദ്രയിൽ ത്രിഫ്ട് & ക്രെഡിറ്റ് സൊസൈറ്റി സെക്രട്ടറി വി കെ ബാലൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ്, സുരേഷ് വിഎസ് എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുത്തു.

മൂല്യനിർണയത്തിനു ശേഷം വിജയികളെ പ്രഖ്യാപിക്കുന്നതാണ്. ദ്വാരക ശ്രീനാരായണ കേന്ദ്രയിൽ സെപ്തംബർ 10-നു നടക്കുന്ന നൂറ്റി അറുപത്തെട്ടാമത്‌ ഗുരുദേവ ജയന്തി ആഘോഷങ്ങളിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ശ്രീനാരായണ കേന്ദ്ര ജനറൽ സെക്രട്ടറി ജയദേവൻ അറിയിച്ചു.