മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, July 25, 2022 8:10 PM IST
ഷി​ബി പോ​ൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ യൂ​ത്ത് മൂ​വ്മെ​ന്‍റ് 2022 ജൂ​ലൈ 24 ഞാ​യ​റാ​ഴ്ച ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ പ​ള്ളി പ​രി​സ​ര​ത്ത് സൗ​ജ​ന്യ ഡെ​ന്‍റ​ൽ ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് ക്യാ​ന്പ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​നി​ലെ ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പ് യൂ​ണി​റ്റി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. ഡോ​. അ​ഞ്ജു സി​ബി എം​ഡി​എ​സ്, നേ​തൃ​ത്വം ന​ൽ​കി പ​രി​ശോ​ധ​ന ന​ട​ത്തി.