വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, July 25, 2022 4:01 PM IST
ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ വ​സ​ന്ത്കു​ഞ്ച് റ​യാ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ മാ​നേ​ജ്‌​മെ​ന്‍റും പ്രി​ന്‍​സി​പ്പ​ലും അ​ധ്യാ​പ​കരും ചേർന്ന് അ​നു​മോ​ദി​ച്ചു.

പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ ഇ​ഷി​ക ഹ​ന്‍​സ് (ഹ്യു​മാ​നി​റ്റീ​സ് -98 ശ​ത​മാ​നം), നൂ​പു​ര്‍ ഗു​പ്ത (സ​യ​ന്‍​സ് 97.6 ശ​ത​മാ​നം), ദി​യ ധാ​ല്‍ (ഹ്യൂ​മാ​നി​റ്റീ​സ് 97.4 ശ​ത​മാ​നം), എ​ന്നി​വ​രും പ​ത്താം ​ക്ലാ​സി​ല്‍ അ​നി​ക നാ​യ​ക് (98 ശ​ത​മാ​നം), ആ​സ്ത ബ​ന്‍​സ​ല്‍ (96.6 ശ​ത​മാ​നം), അ​വി​ഷി ഗോ​യ​ല്‍ (96.4 ശ​ത​മാ​നം) എ​ന്നി​വ​രും മികച്ച വിജയം സ്വന്തമാക്കി.