ജനക്പുരി സെന്‍റ് തോമസ് ചർച്ചിൽ തിരുനാൾ 24 ന്
Friday, July 22, 2022 9:00 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി : ജനക്പുരി സെന്‍റ് തോമസ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനു ജൂലൈ 22നു (വെള്ളി) തുടക്കം കുറിക്കും. വൈകുന്നേരം 6.30ന് ഫാ. ഷിന്‍റോ കോലത്തുപടവിൽ കൊടിയേറ്റുകർമ്മം നിർവഹിക്കും.

പ്രധാന തിരുനാൾ ദിനമായ 24 നു (ഞായർ) വൈകുന്നേരം നാലിനു ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ആന്‍റോ കാഞ്ഞിരത്തിങ്കൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. വർഗീസ് ഇത്തിത്തറ തിരുനാൾ സന്ദേശം നൽകും. തുടർന്നു ആഘോഷമായ തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ജൂലൈ 15 മുതൽ മുതൽ എല്ലാ ദിവസവും വൈകുന്നേരം 6.30ന് ജപമാല, ആഘോഷമായ ദിവ്യബലി, വചനസന്ദേശം, നോവേന എന്നിവ നടന്നു വരുന്നു.