വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ഖ്റോ​നോ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, July 4, 2022 8:20 PM IST
ഷി​ബി പോ​ൾ
നു​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ജൂ​ലൈ 2 ശ​നി​യാ​ഴ്ച സ​ന്ധ്യാ പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ഖ്റോ​നോ പെ​രു​ന്നാ​ൾ റാ​സ​യി​ൽ റ​വ. ഫാ. ​തോ​മ​സ് വ​ർ​ഗീ​സ്( ജി​ജോ പു​തു​പ്പ​ള്ളി) നേ​തൃ​ത്വം ന​ൽ​കി. ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ സെ​ന്‍റ് തോ​മ​സ് പ്ര​യ​ർ ഗ്രൂ​പ്പി​ന്‍റെ വ​ക​യാ​യി കാ​പ്പി​യും വ​ട​യും ല​ഘു​ഭ​ക്ഷ​ണ​മാ​യി ന​ൽ​കി. ഞാ​യ​റാ​ഴ്ച ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പാ​ച്ചോ​ർ നേ​ർ​ച്ച വി​ത​ര​ണ​വും ന​ട​ത്ത​പ്പെ​ട്ടു.