ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ജ​ന​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം ഞാ​യാ​റാ​ഴ്ച
Friday, July 1, 2022 12:21 AM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​ത്യേ​ക ജ​ന​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം ജൂ​ലൈ 3 ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​ഡി​എം​എ​യു​ടെ ആ​ർ​കെ പു​ര​ത്തെ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ക്കും.

നി​ർ​ദ്ദി​ഷ്ട ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്യു​ക​യും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന പ്ര​ത്യേ​ക ജ​ന​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലെ അ​ജ​ണ്ട.

ഡി​എം​എ​യു​ടെ 25 ഏ​രി​യ​ക​ളി​ലെ​യും ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ​ക്ക് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ.​ജെ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 7838891770, 8287524795