ഗുരു ദ്രോണാചാര്യ ബാലഗോകുലം വാർഷികാഘോഷവും കുടുംബ സംഗമവും ജൂലൈ മൂന്നിന്
Wednesday, June 29, 2022 11:29 AM IST
പി.എൻ. ഷാജി
ന്യൂഡൽഹി: ഗുരുഗ്രാമിലെ ഗുരു ദ്രോണാചാര്യ ബാലഗോകുലത്തിന്റെ രണ്ടാമത് വാർഷികാഘോഷങ്ങൾ ജൂലൈ മൂന്ന് ഞായറാഴ്ച രാവിലെ പത്തു മുതൽ ഗുരുഗ്രാം റെയിൽ വിഹാറിലെ കമ്മ്യൂണിറ്റി സെന്‍ററിൽ അരങ്ങേറും.

ഗുരുഗ്രാം ബാലഗോകുലം അദ്ധ്യക്ഷനായ പി ടി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബാലഗോകുലം ഡൽഹി-എൻസിആർ രക്ഷാധികാരി ബാബു പണിക്കർ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഗോകുല സമിതി അദ്ധ്യക്ഷ കുമാരി അഖില ആർ നായർ സ്വാഗതം ആശംസിക്കും.

ബാലഗോകുലം സഹ രക്ഷാധികാരികളായ വരത്ര ശ്രീകുമാർ, കെവി രാമചന്ദ്രൻ, സംസ്ഥാന പൊതു കാര്യദർശി ഇന്ദു ശേഖർ, സുരേഷ് പ്രഭാകർ, ബിനോയ്‌ ശ്രീധരൻ, പ്രദീപ് ജി കുറുപ്പ് തുടങ്ങിയവർ ആശംസകൾ നേരും. ഉച്ചഭക്ഷണത്തിനുശേഷം കുടുംബ സംഗമവും കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക് ദിനു നായരുമായി 9968384818 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്‌.