ദിൽഷാദ് ഗാർഡൻ യുവജനപ്രസ്ഥാനം പ്രവർത്തനോദ്ഘാടനം
Monday, June 27, 2022 11:39 PM IST
ഷിബി പോൾ
ന്യൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ യുവജനപ്രസ്ഥാനത്തിന്‍റ് 2022-23 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനവും കോവിഡു വാരിയേഴ്സിനെ ആദരിക്കുന്ന ചടങ്ങുകളും നടന്നു.

വികാരി ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി) അധ്യക്ഷത വഹിച്ചു. ട്രസ്റ്റി മെർലിൻ മാത്യു, ഇടവക യൂണിറ്റ് യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്‍റ് ഷിബി പോൾ മുളന്തുരുത്തി, സെക്രട്ടറി സിബി രാജൻ, യൂണിറ്റ് ട്രസ്റ്റി ജോബിൻ റ്റി. മാത്യു,ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനത്തിന്‍റെ ജോയിൻ സെക്രട്ടറി ജെനി എസ്. ജേക്കബ് എന്നിവർ പങ്കെടുത്തു.