കരിംങ്കുന്നം എന്‍റെ ഗ്രാമം ജൂലൈ മുപ്പതിന് മെൽബണിൽ
Monday, May 23, 2022 10:52 AM IST
റ്റിജോ കരിംങ്കുറ്റിയിൽ
മെൽബൺ: കരിങ്കുന്നംകാരുടെ കൂട്ടായ്മയായ എന്‍റെ ഗ്രാമം കരിംങ്കുന്നത്തിന്‍റെ എട്ടാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂലൈ മുപ്പതിന് കീസ്ബറോ ഹാളിൽ നടത്തുന്നു.

പ്രവാസ ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിലും ആട്ടവും പാട്ടുമൊക്കെയായി ഒരു നിലാവെളിച്ചം പോലെ ആഘോഷത്തിന്‍റെ ഗോപുരവാതിൽ കടന്നുപോകാൻ കിട്ടുന്ന അസുലഭാവസരമാണിതെന്ന് പ്രസിഡന്‍റ് റോണി പച്ചിക്കര അഭിപ്രായപ്പെട്ടു.

എല്ലാ കരിംങ്കുന്നംകാരുടെയും സഹകരണവും സാന്നിദ്ധ്യവും ഉണ്ടാകണമെന്ന് സെക്രട്ടറി ജിബു മുളയാനിക്കുന്നേൽ ആവശ്യപ്പെട്ടു. ഈ കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾ വഴി കരിംങ്കുന്നം പഞ്ചായത്തിൽ ഇതുവരെ പതിനഞ്ച് ലക്ഷത്തിലധികം രൂപ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് നല്കിയിട്ടുണ്ടെന്ന് ട്രഷറർ ജിജിമോൻ കാരു പ്ലാക്കൽ അറിയിച്ചു.

സംഗമത്തിനു വേണ്ടിയുള്ള കലാപരിപാടികളുടെ നടത്തിപ്പിനായി ജിഷ ചവറാട്ട്, ഇന്ദിര ശ്രീജിത്ത്, സീന കാരു പ്ലാക്കൽ എന്നിവരെ ചുമതലപ്പെടുത്തി. മെൽബണിലെ പ്രശസ്ത മുസിക് ബാൻ്റായ റിഥം സൗണ്ട്സിന്‍റെ സംഗീത പരിപാടി പ്രധാന ആകർഷണമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. മെൽബണിലെ കീസ് ബറോയിൽ നടന്ന പത്രസമ്മേളനത്തിൽ റോണി പച്ചിക്കര, ജിബു മുളയാനിക്കുന്നേൽ, ജിജിമോൻ കാരു പ്ലാക്കൽ എന്നിവർ പങ്കെടുത്തു.