ഡിഎംഎ മഹിപാൽപൂർ-കാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം
Monday, May 16, 2022 1:11 PM IST
പി.എൻ. ഷാജി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ-കാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2-ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.

ഏരിയ ചെയർമാൻ ഡോ. ടി.എം. ചെറിയാന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രദീപ്‌ ജി. കുറുപ്പ് സ്വാഗതം പറഞ്ഞു. ഡിഎംഎ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ട്രഷറാർ മാത്യു ജോസ്, ജോയിന്‍റ് ട്രഷറർ പി.എൻ. ഷാജി, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ ലീനാ രമണൻ, നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, ബിജു ജോസഫ്, ഡി. ജയകുമാർ, നളിനി മോഹൻ, പ്രദീപ് ദാമോദരൻ, ഏരിയ വൈസ് പ്രസിഡന്‍റ് സജി ഗോവിന്ദൻ, ട്രഷറർ മണികണ്ഠൻ, അഡ്വ. കെ.വി. ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.

വാർഷികാഘോഷത്തോടനുബന്ധിച്ചു നടന്ന കുടുംബ സംഗമത്തിൽ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ പൂച്ചെണ്ടും ഫലകവും നൽകി ആദരിച്ചു. അത്താഴ വിരുന്നോടെ പരിപാടികൾ സമാപിച്ചു.