അന്തരിച്ച വി പി രാമചന്ദ്രൻ ഡൽഹി മലയാളി അസോസിയേഷന്‍റേയും സാരഥി
Friday, May 13, 2022 10:53 AM IST
പി.എൻ. ഷാജി
ന്യൂഡൽഹി : അന്തരിച്ച വി പി രാമചന്ദ്രൻ ഡൽഹി മലയാളി അസോസിയേഷന്‍റേയും സാരഥിയായിരുന്നു. അദ്ദേഹം ഡിഎംഎയുടെ സാരഥ്യം വഹിച്ചത് 1969 - 1975 കാലഘട്ടത്തിലാണ്. അദ്ദേഹം ജനറൽ സെക്രട്ടറിയായി മൂന്നു തവണയാണ് ഡിഎംഎയിൽ പ്രവർത്തിച്ചത്. അന്ന് പ്രസിഡന്‍റായി കെപിഎസ് മേനോനും എസി ജോർജ്ജും ഖജാൻജിയായി പിആർപി പണിക്കരും വിഎം മേനോനുമായിരുന്നു അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത്.

ഡൽഹി മലയാളി അസോസിയേഷന്‍റെ പ്രവർത്തനങ്ങളുമായി ഡൽഹി മലയാളികളെ സേവിച്ച രാമചന്ദ്രനെക്കുറിച്ചുള്ള അറിവ് ഒരുപക്ഷെ പുതുതലമുറക്ക് അന്യമായിരിക്കും. ഡിഎംഎയുടെ മുൻകാല സാരഥികളിൽ ജനറൽ സെക്രട്ടറി സ്ഥാനം അലങ്കരിച്ച വി പി രാമചന്ദ്രന്‍റെ നിര്യാണം ഡൽഹി മലയാളി അസോസിയേഷന് നികത്താനാവാത്ത നഷ്ടമാണെന്ന് പ്രസിഡന്‍റ് കെ രഘുനാഥും ജനറൽ സെക്രട്ടറി ടോണി കെജെയും സംയുക്തമായി പുറപ്പെവിവിച്ച പ്രസ്‌താവനയിൽ പറഞ്ഞു.