ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ അ​നു​സ്മ​ര​ണം യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Monday, May 9, 2022 10:04 PM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ മു​ൻ ചെ​യ​ർ​മാ​ൻ പ​ത്മ​കു​മാ​ര​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന​വും മു​ൻ സെ​ക്ര​ട്ട​റി ജോ​ർ​ജ് ജോ​സ​ഫി​ന്‍റെ (ജോ​സ് കാ​പ്പി​ൽ) ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

പു​ഷ്മാ​ല്യ​ങ്ങ​ൾ ചാ​ർ​ത്തി​യ ഇ​രു​വ​രു​ടെ​യും ഛായാ​ചി​ത്ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ കു​ടു​ബാം​ഗ​ങ്ങ​ൾ ദീ​പം തെ​ളി​യി​ച്ച ശേ​ഷം സ​ന്നി​ഹി​ത​രാ​യ​വ​ർ പു​ഷ്പാ​ർ​പ്പ​ണ​വും ന​ട​ത്തി.

ജ​ന​ക്പു​രി ഏ​രി​യ ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഒ​ഫീ​ഷ്യേ​റ്റിം​ഗ് സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ​ജെ, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം​ങ്ങ​ളാ​യ ബി​ജു ജോ​സ​ഫ്, ആ​ർ​എം​എ​സ് നാ​യ​ർ, ഇ​ന്ദി​രാ പാ​ർ​ക്ക് പ്ര​ധാ​ൻ വീ​ർ​പാ​ൽ ഭാ​ട്ടി, ഇ​ക്ബാ​ൽ സിം​ഗ്, സാ​ബു ശാ​മു​വേ​ൽ, റെ​ജി​മോ​ൻ ക​ഐ​ൽ, സ​ജി ബി, ​സു​ശീ​ൽ കെ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു.