കെപിഎസ്ടി എ വൈക്കം ഉപജില്ലാ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും അംഗങ്ങൾക്ക് സ്വീകരണവും
Saturday, April 23, 2022 10:06 AM IST
ന്യൂഡൽഹി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA) വൈക്കം ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും സംസ്ഥാന കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും നടന്നു.

ഏപ്രിൽ 22നു പാലാക്കാരി അക്വാ ടൂറിസം കോൺഫറൻസ് ഹാളിൽ പ്രസിഡന്‍റ് പി.ആർ. ശ്രീകുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന കമ്മിറ്റി അംഗം പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾക്ക് സംസ്ഥാന കൗൺസിലർ കെ.ടി. അനിൽ കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

പുതിയ ഭാരവാഹികളായി പി.ആർ. ശ്രീകുമാർ (പ്രസിഡന്‍റ്), ബൈജു മോൻ ജോസഫ് (സെക്രട്ടറി), ഷിനു ജോസഫ് (ട്രഷറർ ), ടി.പി. അജിത്, വന്ദനാ കെ. പൗലോസ്, സീമ ബാലകൃഷ്ണൻ (വൈസ് പ്രസിഡന്‍റുമാർ), ടി.ടി. ബൈജു, ബിനോയ് ജോസഫ്, ബോബി ജോസ് (ജോയിന്‍റ് സെക്രട്ടറിമാർ) എന്നിവർ ചുമതലയേറ്റു.

വനിതാ ഫോറം ചെയർ പേഴ്സൺ ബീന തോമസ് ആശംസകൾ നേർന്നു സംസാരിച്ചു. ട്രഷറർ ഷിനു ജോസഫ് നന്ദി പറഞ്ഞു.