ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു​ക്ക​ണി
Wednesday, April 20, 2022 8:09 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​രി​യ ഓ​ഫീ​സി​ൽ വി​ഷു​ക്ക​ണി ഒ​രു​ക്കി വി​ഷു​ദി​നം ആ​ഘോ​ഷി​ച്ചു.

ക​മ​നീ​യ​മാ​യി അ​ല​ങ്ക​രി​ച്ച ശ്രീ​കൃ​ഷ്ണ വി​ഗ്ര​ഹ​ത്തി​നു മു​ന്നി​ലെ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഏ​രി​യ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പി. ​മാ​മ്മ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും വി​ഷു കൈ​നീ​ട്ടം ന​ൽ​കി.

തു​ട​ർ​ന്ന് ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഏ​രി​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സു​ശീ​ൽ ത​യ്യാ​റാ​ക്കി​യ ഡി​ജി​റ്റ​ൽ ഇ-​മാ​ഗ​സി​ൻ ന്ധ​ധ്വ​നി​ന്ധ പ്ര​കാ​ശ​നം ചെ​യ്തു. ഏ​രി​യ​യു​ടെ 2022-23 വ​ർ​ഷ​ത്തേ​ക്കു​ള്ള മെ​ന്പ​ർ​ഷി​പ്പ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഏ​രി​യ ചെ​യ​ർ​മാ​ൻ കു​മാ​രി സ്നേ​ഹ​യ്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങു​ക​ൾ​ക്ക് ഏ​രി​യ ട്ര​ഷ​റ​ർ റ​ജി​മോ​ൻ കെ ​എ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​സ്, വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ജെ​സ്‌​സി ഹ​രി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​ദാ​സ്, സു​ശീ​ൽ, ശ്രീ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പാ​യ​സ വി​ത​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

പി.​എ​ൻ. ഷാ​ജി