ദ്വാരക സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ തിരുനാളിനു കൊടിയേറി
Monday, April 18, 2022 12:57 PM IST
ന്യൂഡൽഹി: ദ്വാരക സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു ഞായറാഴ്ച കൊടിയേറി. റവ. ഡോ. ജോർജ് ഫിലിപ്പ് പനയ്ക്കാമറ്റം കൊടിയേറ്റു കർമം നിർവഹിച്ചു.

പ്രധാന തിരുനാൾ ഏപ്രിൽ 23, 24 (ശനി, ഞായർ) തീയതികളിൽ നടത്തപ്പെടും. ഡൽഹി ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ മുഖ്യകാർമികത്വം വഹിക്കും.

ശനി വൈകുന്നേരം 6.30 ന് ജനക്പുരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽനിന്നും എത്തിചേരുന്ന ചെന്പെടുപ്പ് റാസക്ക് സ്വീകരണം. തുടർന്നു വചനശുശ്രൂഷ, റാസ, ആശിർവാദം, സ്നേഹവിരുന്ന് എന്നിവ നടക്കും.

ഞായർ രാവിലെ എട്ടിന് പ്രഭാത നമസ്കാരം, തുടർന്നു വിശുദ്ധ കുർബാന, ആശിർവാദം, സ്നേഹവിരുന്ന് എന്നിവയ്ക്ക് ഫാ. നൈനാൻ ഫിലിപ്പ് മുഖ്യ കാർമികത്വം വഹിക്കും.

റെജി നെല്ലിക്കുന്നത്ത്