സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ച് ലൂ​ർ​ദ് മാ​താ ഇ​ട​വ​ക​യു​ടെ കൂ​ദാ​ശ ക​ർ​മം ശ​നി​യാ​ഴ്ച
Wednesday, March 16, 2022 11:37 PM IST
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ച് ലൂ​ർ​ദ് മാ​താ ഇ​ട​വ​ക ഗു​രു​ഗ്രാം സെ​ക്ട​ർ 55 ന്‍റെ കൂ​ദാ​ശ ക​ർ​മം മാ​ർ​ച്ച് 19 ശ​നി​യാ​ഴ്ച ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​യ്ക്ക് ആ​ർ​ച്ച് ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, മോ​ണ്‍. ജോ​സ് ഓ​ട​നാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പൊ​തു​സ​മ്മേ​ള​ന​ത്തി​ന് മ​ഹേ​ഷ് ദ​യ​മാ കൗ​ണ്‍​സി​ല​ർ,, സി​സ്റ്റ​ർ സ്മി​ത ട​ഉ പ്രൊ​വി​ൻ​ഷ്യ​ൽ ഡ​ൽ​ഹി എ​ന്നി​വ​ർ മു​ഖ്യാ​ഥി​തി​ക​ളാ​യി​രി​ക്കും. ഉൗ​ട്ടു നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്