ഗോകുലം ഗോപാലന് ഡിഎംഎയുടെ സ്വീകരണം
Monday, March 14, 2022 7:55 PM IST
ന്യൂഡൽഹി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) പ്രസിഡന്‍റ് കെ. രഘുനാഥിന്‍റെ നേതൃത്വത്തിൽ ഡിഎംഎയുടെ രക്ഷാധികാരിയായ ഗോകുലം ഗോപാലന് സ്വീകരണം നൽകി.

ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ചാർജെടുക്കുന്ന പുതിയ കമ്മിറ്റിക്ക് അദ്ദേഹം ഭാവുകങ്ങൾ നേർന്നു. ഡൽഹി മലയാളികൾക്ക് താങ്ങും തണലുമേകി ഡിഎംഎയുടെ നിയുക്ത സാരഥികൾക്കൊപ്പം നിലയുറപ്പിക്കുമെന്നും തുടർന്നുള്ള ഡിഎംഎയുടെ എല്ലാ സംരംഭങ്ങൾക്കും തന്‍റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംഎ സമുച്ചയത്തിലെ നവീകരിച്ചതും ഡിഎംഎയുടെ തിലകക്കുറിയുമായ വായനശാല സന്ദർശിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി.

ചടങ്ങിൽ മാർച്ച് 6നു നടന്ന തെരഞ്ഞെടുപ്പിൽ വിജയികളായി തെരഞ്ഞെടുത്ത ജനറൽ സെക്രട്ടറി ടോണി കെ ജെ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളിധരൻ, ട്രഷറർ മാത്യു ജോസ്, നിർവാഹക സമിതി അംഗങ്ങളായ സുജാ രാജേന്ദ്രൻ, ബിജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

പി.എൻ. ഷാജി