ഡിഎംഎ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Thursday, January 27, 2022 1:19 PM IST
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയാങ്കണത്തിൽ രാജ്യത്തിന്‍റെ 73-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

രാവിലെ 10.30-ന് ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ് ത്രിവർണ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. വൈസ് പ്രസിഡന്‍റുമാരായ മണികണ്ഠൻ കെ.വി., കെ.ജി. രാഘുനാഥൻ നായർ, അഡിഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ട്രഷറർ മാത്യു ജോസ്, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ആർ.എം.എസ്‌ നായർ, കലേഷ് ബാബു, എസ്‌.അജിത്കുമാർ, സുജാ രാജേന്ദ്രൻ, കെ.എസ് അനില എന്നിവരെ കൂടാതെ ആർകെ പുരം ഏരിയ സെക്രട്ടറി ഒ. ഷാജികുമാർ, എ.വി. പ്രകാശൻ, ഷംസുദിൻ തുടങ്ങിയവരും പങ്കെടുത്തു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു നടന്ന പരിപാടികളിൽ ജ്യോതികയുടെ നേതൃത്വത്തിൽ കുട്ടികൾ ദേശഭക്തി ഗാനങ്ങളും അവതരിപ്പിച്ചു. മധുര വിതരണത്തോടെ പരിപാടികൾ സമാപിച്ചു.

പി.എൻ. ഷാജി