ഡിഎംഎ ദ്വാരക റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Thursday, January 27, 2022 12:14 PM IST
ന്യൂഡൽഹി: ഡിഎംഎ ദ്വാരക ഏരിയ രാജ്യത്തിന്‍റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കോവിഡിനെ തുടർന്ന് വെർച്വൽ ആയി നടന്ന ആഘോഷ പരിപാടികൾ വേൾഡ് മലയാളി കൗൺസിൽ ഡൽഹി ചാപ്റ്റർ ചെയർമാൻ എ.ടി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഏരിയ ചെയർമാൻ ഉണ്ണി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ് , ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ സെക്രട്ടറി കെ.ജെ. ടോണി എന്നിവർ സംസാരിച്ചു. തുടർന്നു ദ്വാരകയിലെ കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.

റെജി നെല്ലിക്കുന്നത്ത്